കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വലേഷണം സിബിഐക്ക് തന്നെ വിട്ട് ഹൈക്കോടതി. വാദം പൂര്‍ത്തിയാക്കി 9 മാസത്തിന് ശേഷമാണ് ഹൈക്കോടതി വിധി പറയുന്നത്. 2019 സെപ്തംബര്‍ 30നായിരുന്നു കൊപാതകക്കേസ് സിംഗിള്‍ ബഞ്ച് സിബിഐക്ക് കൈമാറിയത്.
ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് നടപടി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. കേസ് സിബിഐക്ക് വിട്ടെങ്കിലും പൊലീസിന്റെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞ നവംബര്‍ 16ന് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായിരുന്നു. എന്നാല്‍ വിധി പറയാന്‍ വൈകുന്ന സാഹചര്യത്തില്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വാദം കേള്‍ക്കണമെന്നായിരുന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. നേരത്തെ വിധി വൈകിയതോടെ കേസിലെ പ്രതികളെല്ലാം ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹൈക്കോടതി ജാമ്യഹര്‍ജി പരിഗണിക്കവെ, ഡിവിഷന്‍ ബെഞ്ചിന്റെ വിധി വൈകുന്നതിനാല്‍ അന്വേഷണം തുടരാനാകുന്നില്ലെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. കൃപേഷ് സംഭവ സ്ഥലത്തും ശരത്‌ലാല്‍ ആശുപത്രയിലേക്കുള്ള വഴിയിലും വെച്ചാണ് മരിക്കുന്നത്.
Content Highlight: Periya twin murder case, CBI will continue investigation