ഉസെെൻ ബോൾട്ടിന് കൊവിഡ് സ്ഥിരീകരിച്ചു

Usain Bolt tests positive for coronavirus

ലോക റെക്കോർഡ് സ്പ്രിൻ്ററും എട്ട് ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ ഉസെെൻ ബോൾട്ടിന് കൊവിഡ്. സോഷ്യൽ മീഡിയയിലൂടെ ബോൾട്ട് തന്നെയാണ് ഈക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശമനുസരിച്ച് വീട്ടിൽ ക്വാറൻ്റീനിൽ കഴിയുകയാണെന്നും ബോൾട്ട് പറഞ്ഞു. 

ദിവസങ്ങൾക്ക് മുമ്പ് ബോൾട്ടിൻ്റെ 34ാം ജന്മദിന ആഘോഷത്തിൻ്റെ ഭാഗമായി താരം സുഹൃത്തുക്കൾക്കായി പാർട്ടി ഒരുക്കിയിരുന്നു. ഇതിന് പിന്നാലയാണ് ബോൾട്ടിന് രോഗം സ്ഥിരീകരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പാർട്ടി നടത്തിയിരുന്നത്. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങ്, വിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ, ബയേർ ലെവർക്കൂസൻ താരം ലിയോൺ ബെയ്‌ലി തുടങ്ങിയവർ പാർട്ടിയിൽ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോർട്ട്. 

content highlights: Usain Bolt tests positive for coronavirus