കൊവിഡ് വാക്സിൻ തയ്യാറെടുപ്പുകൾ അപര്യാപ്തം; കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

രാജ്യത്ത് 33 ലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും കേന്ദ്രം വാക്സിൻ ലഭ്യമാകുന്നതുമായി ബന്ധപെട്ടുള്ള സമഗ്രമായ തന്ത്രം ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി. സർക്കാരിന്റെ തയ്യാറെടുപ്പില്ലായ്മ അപകടകരമാണെന്നും രാഹുൽ ട്വിറ്ററിലൂടെ വിമർശിച്ചു.

കോവിഡിനെതിരെ വാക്സിൻ വികസിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വാക്സിന്റെ ലഭ്യതയും വിതരണവും ഉറപ്പു വരുത്താൻ വ്യക്തതയും കൃത്യതയുമുള്ള ആസൂത്രണം അത്യാവശ്യമാണ്. എന്നാൽ ഇതുവരെ സർക്കാരിന്റെ ഭാഗത്തു നിന്നും ഇതു സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ലൊന്നും തയ്യാറെടുപ്പില്ലായ്മ അപകടകരമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

അതേസമയം കേന്ദ്രത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ധാരണ ഇല്ലാത്തതിനാലാണ് രാഹുൽ ഇത്തരത്തിൽ വിമർശനങ്ങൾ ഉയർത്തുന്നതെന്ന് ബിജെപി പ്രതികരിച്ചു.

Content Highlights; “Government’s Unpreparedness Alarming”: Rahul Gandhi On Vaccine Strategy