ന്യൂസീലൻഡ് പള്ളി ആക്രമണത്തിക്കേസിൽ നാല് ദിവസത്തെ വിചാരണയ്ക്ക് ശേഷം വിധി പ്രഖ്യാപിച്ചു. 51 പേരുടെ മരണത്തിന് ഇടയാക്കിയ പള്ളി ആക്രമണത്തിലെ പ്രതി ബ്രെൻ്റൺ ടറൻ്റിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അതിക്രൂരവും മനുഷ്യത്വ രഹിതവുമായ ആക്രമണമായിരുന്നു എന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് ജഡ്ജി കാമറൂൺ മാൻ്റർ പറഞ്ഞു.
ഇത്തരം നീചമായ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും അതുകൊണ്ടുതന്നെയാണ് ചരിത്രത്തിൽ തന്നെ അപൂർവ്വമായ ശിക്ഷ നൽകുന്നതെന്നും ജഡ്ജി വ്യക്തമാക്കി. ഈ ആക്രമണത്തിൽ രാജ്യത്തെ മുസ്ലീം സമൂഹത്തിന് വലിയ വില നൽകേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിധി കേൾക്കുന്നതിനായി രണ്ടു ദിവസമായി നിരവധി പേരാണ് കോടതിയിൽ എത്തിയിരുന്നത്. ആക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾ പ്രതിയോട് സംസാരിക്കുകയും ചെയ്തിരുന്നു. ചെകുത്താൻ്റെ സന്തതിയാണ് ടറൻ്റ് എന്നും വിദ്വേഷത്തിൻ്റെ വിത്ത് വിതയ്ക്കാനാണ് വന്നതെങ്കിലും അതിൽ ജയിക്കാൻ ടറൻ്റിന് കഴിഞ്ഞില്ലെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് വയസുകാരൻ മക്കാദ് ഇബ്രാഹിമിൻ്റെ പിതാവ് പ്രതിയോട് പറഞ്ഞിരുന്നു.
2019 മാർച്ചിലാണ് ന്യൂസീലൻഡ് ക്രെെസ്റ്റ് ചർച്ചിലെ രണ്ടു മുസ്ലീം പള്ളികളിൽ നമസ്കാരം നടത്തുന്നതിനിടെ ബ്രെൻ്റൺ ടറൻ്റ് വെടിവെപ്പ് നടത്തിയത്. വെടിവെയ്പ്പിൻ്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ ലെെവായി ഇടുകയും ചെയ്തിരുന്നു.
content highlights: “Inhuman” New Zealand Mosque Shooter Sentenced To Life Without Parole