സ്വാതന്ത്ര്യം കിട്ടി 73 വർഷത്തിന് ശേഷം ജമ്മു കാശ്മീരില മാച്ചിലിൽ വെെദ്യുതി എത്തി. ജമ്മു കാശ്മീരിലെ കുപ്വാര ജില്ലയിലുള്ള മാച്ചിൽ, ഇന്ത്യ-പാക്കിസ്താൻ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പ്രദേശമാണ്. ഇവിടെയുള്ള 20 ഗ്രാമങ്ങളിൽ ഇതുവരെ ഡീസൽ ജനറേറ്റർ ഉപയോഗിച്ചാണ് താൽകാലികമായി വെെദ്യുതി എത്തിച്ചിരുന്നത്. 24 മണിക്കൂർ വെെദ്യുതി വിതരണം ഇതാദ്യമായാണ് ഇവിടെ വരുന്നത്. വെെദ്യൂതി എത്താത്ത മറ്റ് പ്രദേശങ്ങളിലേക്കും ഉടൻ തന്നെ വെെദ്യുതി എത്തിക്കുമെന്ന് ജമ്മു കാശ്മീർ ഊർജ്ജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത്ത് കൻസാൽ പറഞ്ഞു.
ഇനി മുതൽ ഇവർക്ക് പവർ ഗ്രിഡിൽ നിന്ന് വെെദ്യുതി എത്തും. ആദ്യം 9 ഗ്രാമങ്ങളിലാണ് പവർ ഗ്രിഡിൽ നിന്ന് വെെദ്യുതി എത്തിക്കുക. അടുത്ത 20 ദിവസത്തിനകം ഈ സെക്ടറിലെ മറ്റ് ഗ്രാമങ്ങളിൽ കൂടി വെെദ്യുതി എത്തിക്കുമെന്ന് കുപ്വാര ജില്ല കളക്ടർ അൻശൂൽ ഗാർഗ് പറഞ്ഞു. ഇന്ത്യ- പാക്ക് സെെനങ്ങൾ തമ്മിൽ വലിയ തോതിൽ ഷെല്ലിംഗ് നടക്കാറുള്ള മേഖലയാണിത്.
content highlights: Jammu And Kashmir’s Machil Gets Electricity 74 Years After Independence