ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇനിമുതൽ മാസ്ക് നിർബന്ധമില്ല; ബെംഗളൂരു കോർപ്പറേഷൻ

No need for solo motorists to wear masks, says BBMP

കാറിലും ബെെക്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിർബന്ധമില്ലെന്ന് ബെംഗളൂരു കോർപ്പറേഷൻ. കാറിൽ ഓടിക്കുന്ന ആളെക്കൂടാതെ  മറ്റുയാത്രക്കാരുണ്ടെങ്കിൽ നിർബന്ധമായും മുഴുവൻ യാത്രക്കാരും മാസ്ക് ധരിച്ചിരിക്കണം. ബെെക്കിന് പുറകിൽ ആളുണ്ടെങ്കിൽ മാസ്ക് നിർബന്ധമാണ്. മാസ്ക് ഉപയോഗിക്കാത്തവർക്ക് കോർപ്പറേഷൻ മാർഷൻമാർ പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് പരാതി ഉയർന്ന സാഹചര്യത്തിലാണ് കോർപ്പറേഷൻ്റെ പുതിയ നിർദേശം.

ശ്വാസമെടുക്കുമ്പോളുള്ള ബുദ്ധിമുട്ട് പരിഗണിച്ച് വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് നേരത്തെ കോർപ്പറേഷൻ അറിയിച്ചിരുന്നു. ബെെക്കിൽ പോകുമ്പോൾ മാസ്ക് ധരിക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ബെെക്ക് യാത്രക്കാരും പരാതി പറഞ്ഞിരുന്നു. മാസ്ക് ധരിച്ചില്ലെങ്കിൽ നൂറ് രൂപയാണ് പിഴ ഈടാക്കിയിരുന്നത്. ഇതുവരെ 83,673 പേരിൽ നിന്നായി 1.6 കോടിരൂപയാണ് കോർപ്പറേഷൻ നിയോഗിച്ച മാർഷൻമാർ പിരിച്ചെടുത്തത്.

content highlights: No need for solo motorists to wear masks, says BBMP