ഡല്‍ഹിയില്‍ മാസ്‌ക് നിര്‍ബന്ധം; ലംഘിച്ചാല്‍ പിഴ നാലിരട്ടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പിഴ കടുപ്പിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബുധനാഴ്ച്ച പുതിയതായി 7,486 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്. പൊതു നിരത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് നാലിരട്ടിയാണ് പിഴ തുക വര്‍ദ്ധിപ്പിച്ചത്.

ഉച്ചതിരിഞ്ഞ് അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിഴ തുക പുതുക്കിയ വിവരം അറിയിച്ചത്. മാസ്‌ക് ധരിക്കാത്തതിന് 500 രൂപയായിരുന്ന പിഴ 2,000 ആക്കി ഉയര്‍ത്തി. രാജ്യതലസ്ഥാനത്ത് ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

ഡല്‍ഹിയിലെ കൊവിഡ് സ്ഥിതി ചര്‍ച്ച ചെയ്യുന്നതിനായി സര്‍വ്വകക്ഷി യോഗവും കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്നിരുന്നു. ഇത് രാ,്ട്രീയത്തിന്റെ സമയമല്ലെന്നും രാഷ്ട്രീയത്തിന് ഒരു ജീവിത കാലം മുഴുവന്‍ സമയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ഒന്നിച്ച് ജനങ്ങളെ സേവിക്കണമെന്ന കെജരിവാളിന്റെ ആവശ്യം എല്ലാവരും അംഗീകരിച്ചതായും മഖ്യമന്ത്രി പറഞ്ഞു.

Content Highlight: Delhi made Mask mandatory amid Covid spread