കളിപ്പാട്ട ചർച്ചയല്ല, JEE, NEET വിദ്യാർത്ഥികൾക്കിപ്പോൾ പരീക്ഷ ചർച്ചയാണ് ആവശ്യം; രാഹുൽ ഗാന്ധി

JEE-NEET aspirants wanted ‘pariksha pe charcha’: Rahul’s jibe at PM over ‘khilona pe charcha’ in Mann ki Baat

JEE, NEET വിദ്യാർത്ഥികൾക്കിപ്പോൾ പരീക്ഷ ചർച്ചയാണ് ആവശ്യം അല്ലാതെ കളിപ്പാട്ട ചർച്ചയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൻ കി ബാത്തിൽ ഇന്ത്യയെ ഇന്ത്യൻ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന പ്രധാന മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് രാഹുൽ പരിഹസവുമായി രംഗത്തെത്തിയത്.

കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ JEE, NEET പരീക്ഷകൾ നടത്തുന്നതിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ മുൻഗണന നൽകുന്നത് പരീക്ഷയെ കുറിച്ചുള്ള ചർച്ചയാക്കാണെന്നും കളിപ്പാട്ടത്തെ കുറിച്ചുള്ള ചർച്ചക്കല്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാരിനുണ്ടായ പരാജയം മറച്ചു വെക്കാൻ JEE, NEET വിദ്യർത്ഥികളുടെ സുരക്ഷയിൽ വീട്ടു വീഴ്ച ചെയ്യരുതെന്നും, ഇക്കാര്യത്തിൽ വിദ്യാർത്ഥികളെയടക്കം കേൾക്കുകയും സമവായത്തിലെത്തണമെന്നും രാഹുൽ കഴിഞ്ഞ ദിവസം ആവശ്യപെട്ടിരുന്നു

Content Highlights; JEE-NEET aspirants wanted ‘pariksha pe charcha’: Rahul’s jibe at PM over ‘khilona pe charcha’ in Mann ki Baat