പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ധായതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

youth committs suicide after psc rank list expired

പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദായതിൽ മനം നോന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പി എസ് സിയുടെ സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 77ാം റാങ്കുകാരനായിരുന്നു അനു. റാങ്ക് ലിസ്റ്റ് റദ്ധായതിനെ തുടർന്ന് അനു കടുത്ത മാനസിക സംഘർഷത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

ജോലി കിട്ടാത്തതിലുള്ള മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യ കുറിപ്പിൽ അനു എഴുതി വെച്ചിരുന്നു. കൂലിപ്പണി ചെയ്താണ് അനു ബിരുദ പഠനം പൂർത്തിയാക്കിയതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. റാങ്ക് ലിസ്റ്റിന് ഒരു വർഷത്തെ കാലാവധിയായിരുന്നു ഉണ്ടായിരുന്നത്. അത് ഈ ഏപ്രിലിലാണ് അവസാനിച്ചത്.

Content Highlights; youth committs suicide after psc rank list expired