‘മോദി നിർമ്മിത ദുരന്തങ്ങളിലൂടെ ഇന്ത്യ നിയന്ത്രണം വിട്ട് ഓടുകയാണ്’; വിമർശനവുമായി രാഹുൽ ഗാന്ധി

India is reeling under Narendra Modi-made disasters: Rahul Gandhi

മോദി നിർമ്മിത ദുരന്തങ്ങളിലൂടെ ഇന്ത്യ നിയന്ത്രണം വിട്ട് ഓടുന്നുവെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. ആറ് പ്രധാന സംഭവങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കനത്ത തിരിച്ചടി നേരിടുമെന്നും വരുന്ന മൂന്ന് പാദത്തിൽ വൻ താഴ്ചയിലേക്ക് പോകുമെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് എസ്ബിഐയുടെ റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. 

  • ചരിത്രത്തിൽ ആദ്യമയാി ജിഡിപി വളർച്ച നെഗറ്റീവ് 23.9 ശതമാനം
  • നാൽപ്പത്തിയഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിൽ ഇല്ലായ്മ നിരക്ക്
  • പന്ത്രണ്ട് കോടി തൊഴിൽ നഷ്ടം
  • സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജിഎസ്ടി കുടിശ്ശിക നൽകുന്നില്ല
  • ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന കൊവിഡ് പ്രതിദിന വർധന
  • അതിർത്തികളിൽ വിദേശ ശക്തികളുടെ കടന്നുകയറ്റം

Content Highlights; India is reeling under Narendra Modi-made disasters: Rahul Gandhi