ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും നിലവില്‍ രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയി കൈപ്പറ്റുന്നത് ബത്ത മാത്രമെന്ന് വിവരാവകാശ രേഖ. യാത്ര, താമസ ചെലവുകളൊഴികെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇദ്ദേഹം സ്വീകരിക്കുന്നില്ലെന്നാണ് വിവരാവകാശ രേഖയിലെ വെളിപ്പെടുത്തല്‍. നിലവില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാത്ത ഏക രാജ്യസഭ എം.പി കൂടിയാണിദ്ദേഹം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍ രാജ്യസഭ എം.പിയായി രഞ്ജന്‍ ഗൊഗോയി നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. സ്ഥാനമേറ്റ മാര്‍ച്ച് മാസത്തില്‍ തന്നെ തനിക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് കാട്ടി രാജ്യസഭ തെക്രട്ടറി ജനറലിന് ഗൊഗോയി കത്ത് നല്‍കിയിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ കൊപ്പറ്റാനാണ് താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വിരമിച്ച ചീഫ് ജസ്റ്റിസുമാര്‍ക്ക് ലഭിക്കുന്ന 82,301 രൂപയാണ് പ്രതിമാസം രഞ്ജന്‍ ഗൊഗോയിക്ക് ലഭിക്കുന്നത്. ഇതിന് പുറമേ രാജ്യസഭാംഗമെന്ന നിലയില്‍ യാത്രാ, താമസം എന്നിവക്കുള്ള തുക മാത്രമാണ് ഗൊഗോയി സ്വീകരിക്കുന്നതെന്നാണ് വിവരാവകാശ രേഖ.
Content Highlight: Ranjan Gogoi is the lone Rajyasabha MP not drawing salary and allowance