ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി വഴി ദുരിതാശ്വാസ നിധിയലേക്ക് സംഭാവന നല്‍കണമെന്നുള്ള സന്ദേശം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ച് അധികൃതര്‍. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് ട്വിറ്ററും സ്ഥിരീകരിച്ചു.
കൊവിഡ് 19 നുള്ള ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയെന്ന തരത്തിലാണ് ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് പണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ട്വിറ്ററില്‍ സന്ദേശം ഉള്‍പ്പെടുത്തിയത്. ജൂലൈയില്‍ പല പ്രമുഖരുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി വാര്‍ത്തകള്‍ വന്നതിന് ശേഷം ഇപ്പോഴാണ് ഇത്തരത്തിലൊരു കാര്യം സംഭവിക്കുന്നത്.
നേരത്തെ, യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍, മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, എലോണ്‍ മസ്‌ക് എന്നിവരുടെയെല്ലാം ട്വിറ്റര്‍ അക്കൗണ്ട് നേരത്തേ ഹാക്ക് ചെയ്യപ്പെടുകയും ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുകയും അഭ്യര്‍ത്ഥിക്കാന്‍ ചെയ്തിരുന്നു.
Content Highlight: Modi’s Twitter handle hacked