കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രൂപീകരിച്ച പിഎം കെയേഴ്സിന്റെ ഫണ്ടിലേക്ക് ആദ്യ ഗഡുവായി രണ്ടേകാൽ ലക്ഷം രൂപ സംഭാവന നൽകി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇതിനു മുൻപും പൊതു കാര്യങ്ങൾക്കായി പ്രധാന മന്ത്രി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും പ്രധാന മന്ത്രിയുടെ ഓഫീസ് അധികൃതർ വ്യക്തമാക്കി. കുംഭമേളയിലെ ശുചീകരണ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം 21 ലക്ഷം രൂപയാണ് പ്രധാന മന്ത്രി സ്വന്തം സാമ്പാദ്യത്തിൽ നിന്ന് സംഭാവനയായി നൽകിയതെന്നും ഓഫീസ് അധികൃതർ കൂട്ടിച്ചേർത്തു.
ദക്ഷിണ കൊറിയയിൽ നിന്ന് ലഭിച്ച സിയോൾ സമാധാന പുരസ്കാര തുകയായ 1.3 കോടി രൂപ നമാമി ഗംഗാ പദ്ധതിക്ക് വേണ്ടിയും സംഭവാന നൽകിയിരുന്നു. 2015 ൽ പ്രധാന മന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്ത് സമാഹരിച്ച 8.35 കോടി രൂപയും മൊമെൻ്റോകൾ ലേലം ചെയ്ത് ലഭിച്ച 3.40 കോടി രൂപ ഗംഗാനദീ ശുചീകരണ പദ്ധതിക്കായി നൽകുകയായിരുന്നു. 2014 ൽ ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ ഭരണ കാലം പൂർത്തിയാക്കിയ സമയത്ത് സ്വന്തം സമ്പാദ്യത്തിൽ നിന്നും 21 ലക്ഷം രൂപ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൺമക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മോദി നൽകിയതായും പ്രധാന മന്ത്രി ഓഫീസ് വ്യക്തമാക്കി.
Content Highlights; PM Modi’s Donations From Savings, Auctions Over ₹ 103 Crore: Officials