ഫെയ്സ്ബുക്ക് എൻഗേജ്മെന്റിൽ പ്രധാനമന്ത്രിയെ മറികടന്ന് രാഹുൽ ഗാന്ധി

Rahul Gandhi trumps PM Modi in social media traction; garners 40% more engagement on Facebook

ഫെയ്സ്ബുക്ക് എനഗേജ്മെന്റിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ രണ്ടു വരെയുള്ള കണക്കുകൾ പ്രകാരം രാഹുൽ ഗാന്ധിയുടെ പേജിൽ മോദിയേക്കാൾ 40 ശതമാനം ഫെയ്സ്ബുക്ക് എൻഗേജ്മെന്റിൽ വർധനവുണ്ടായതായാണ് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം വ്യക്തമാക്കുന്നത്. ഫെയ്സ്ബുക്ക് അനലിറ്റിക് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പാർട്ടിയുടെ വിലയിരുത്തൽ.

ഈ സമയത്തിനുള്ളിൽ 1.3 കോടി എൻഗേജുമെന്റാണ് ഉണ്ടായിട്ടുള്ളത്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് പ്രധാനമന്ത്രി. 4. 59 കോടി ആളുകളാണ് മോദിയെ ഫോളോ ചെയ്യുന്നത്. എന്നാൽ രാഹുൽ ഗാന്ധിയെ ഫോളോ ചെയ്യുന്നത് 35 ലക്ഷം ആളുകൾ മാത്രമാണ്. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ രണ്ടു വരെയുള്ള എൻഗേജുമെന്റുകൾ നോക്കിയാൽ രാഹുൽ ഗാന്ധിക്ക് 1.3 കോടിയും പ്രധാനമന്ത്രിയുടേത് 82 ലക്ഷം മാത്രവുമാണ്.

കൊവിഡ് ലോക്ക്ഡൌൺ, തൊഴിലാളി പ്രശ്നങ്ങൾ, വികാസ് ദുബെ ഏറ്റുമുട്ടൽ കൊല, ഹത്രാസ് പീഢനം തുടങ്ങിയവയിലെ പ്രതികരണങ്ങളാണ് രാഹുലിന്റെ പേജിന്റെ എൻഗേജ്മെന്റ് വർധിപ്പിച്ചത്. ഫെയ്സ്ബുക്കിൽ വർധിച്ചു വരുന്ന എൻഗേജുമെന്റ് രാഹുൽ ഗാന്ധിയുടെ ജനപ്രീതിയാണ് സൂചിപ്പിക്കുന്നതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

Content Highlights; Rahul Gandhi trumps PM Modi in social media traction; garners 40% more engagement on Facebook