നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾക്ക് മാറ്റമില്ല; ആറ് സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി സുപ്രീം കോടതി

Supreme Court dismisses the review petition seeking review the court's order to conduct NEET

നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ആറ് സംസ്ഥാനങ്ങളിലെ പുനഃപരിശോധന ഹർജി തള്ളി. പശ്ചിമ ബംഗാൾ, ജാർഗണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കൊവിഡ് പ്രതിസന്ധി പരിഗണിച്ച് പരീക്ഷ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. അശോക് ഭൂഷൺ, ബി.ആർ ഗവായ്, കൃഷ്ണ മുരളി എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹർജി തള്ളിയത്.

പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് 11 സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ആഗസ്റ്റ് 17ന് സുപ്രീം കോടതി തള്ളിയിരുന്നു. നീറ്റ് പരീക്ഷയ്ക്ക് ഗൾഫിൽ പരീക്ഷാ കേന്ദ്രം അനുവദിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഹർജിയും സുപ്രീം കോടതി തള്ളിയിരുന്നു. പരീക്ഷ എഴുതാൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് വിമാന ടിക്കറ്റ് അനുവദിക്കുന്നതിൽ മുൻഗണന നൽകണമെന്നാണ് കോടതി നിർദേശിച്ചത്. ഒപ്പം വിദ്യാർത്ഥികളുടെ വളരെ നിർണായകമായ വർഷം പാഴാക്കാനാകില്ലെന്നും ജീവിതം മുന്നോട്ട് പോകണമെന്നുമാണ് സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞത്. 

content highlights: Supreme Court dismisses the review petition seeking review the court’s order to conduct NEET