ആലപ്പുഴ: നവംബര്‍ മാസത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നണികള്‍. എന്നാല്‍, കുട്ടനാട് സീറ്റില്‍ യുഡിഎഫിനുള്ളില്‍ തര്‍ക്കം മുറുകുകയാണ്. കേരള കോണ്‍ഗ്രസിന്റെ ഇരു വിഭാഗങ്ങളും അവകാശവാദമുന്നയിച്ച് രംഗത്തെത്തി കഴിഞ്ഞു. ജോസ് വിഭാഗം യുഎഡിഎഫിലേക്കാണോ എല്‍ഡിഎഫിലേക്കാണോ എന്നതു സംബന്ധിച്ച് ധാരണയും ലഭിക്കാത്ത സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നത്.
കുട്ടനാട് സീറ്റില്‍ മത്സരിക്കുമെന്ന് പി ജെ ജോസഫ് അവകാശവാദം ഉന്നയിച്ചിരുന്നു. യുഡിഎഫില്‍ ഇക്കാര്യം ധാരണയായതാണെന്നും അദ്ദേഹം പറഞ്ഞു. ചവറയില്‍ ഷിബു ബേബി ജോണിനായുള്ള പ്രചാരണവും യുഡിഎഫ് സമൂഹ മാധ്യമങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു.
അതേസമയം, കുട്ടനാട്ടിലെ സീറ്റ് തര്‍ക്കം പരിഹരിക്കാനുള്ള പ്രാപ്തി ഐക്യജനാധിപത്യ മുന്നണിക്ക് ഉണ്ടെന്ന് ഡിസിസി പ്രസിഡന്റ് എം.ലിജു അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് തര്‍ക്കം വൈകാതെ പരിഹരിക്കപ്പെടും. മികച്ച വിജയമാണ് മുന്നണി കുട്ടനാട്ടില്‍ ലക്ഷ്യമിടുന്നതെന്നും ലിജു ആലപ്പുഴയില്‍ പറഞ്ഞു.
Content Highlight: Discussions on Kuttanadu by- election candidate