ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിക്ക് ആംബുലൻസിൽ ക്രൂര പീഡനം

covid patient was raped by an ambulance driver in Aranmula

പത്തനംതിട്ട ആറന്മുളയിൽ കൊവിഡ് ബാധിച്ച യുവതിയെ ആംബുലൻസ് ഡ്രെെവർ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 108 ആംബുലൻസ് ഡ്രെെവറായ കായംകുളം കീരികളം സ്വദേശി നൗഫൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കൊവിഡ് രോഗിയായ യുവതിയെ ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴിയെ ആളൊഴിഞ്ഞ പ്രദേശത്ത് വാഹനം നിർത്തി പീഡിപ്പിക്കുകയായിരുന്നു. ആംബുലൻസിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിവിട്ടശേഷമാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഡ്രെെവർ യുവതിയെ പീഡിപ്പിച്ചത്.

ചികിത്സാ കേന്ദ്രത്തിലെത്തിയ യുവതി അധികൃതരോട് വിവരം തുറന്നു പറഞ്ഞു. ആരോഗ്യ പ്രവർത്തകരാണ് പൊലീസിൽ വിവരമറിയിച്ചത്. പീഡനവിവരം ആരോടും പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. യുവതിയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കി.

content highlights: covid patient was raped by an ambulance driver in Aranmula