ദളിത് യുവാവിനെ ആക്രമിച്ചതിനും ആൾമാറാട്ടം നടത്തിയതിനും കന്നഡ സിനിമാ നിർമാതാവും റിയാലിറ്റി ഷോ താരവുമായ ന്യൂടൻ നായിഡുവിനെ ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. വീട്ടു ജോലിക്കാരനായ പി ശ്രീകാന്തിനെയാണ് ഇയാൾ ആക്രമിച്ചത്. കേസിൽ ഇയാളുടെ ഭാര്യയെയും മറ്റ് 6 പേരെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സുജാത നഗറിലെ വീട്ടിൽ വെച്ചായിരുന്നു ന്യൂടൻ ദളിത് യുവാവിനെ ആക്രമിച്ചത്. ഇത് കൂടാതെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പിവി രമേഷാണെന്ന വ്യാജേന ഡോക്ടർമാരോട് സംസാരിച്ചതായും താരത്തിനെതിരെ പരാതിയുണ്ട്.
ന്യൂടനെയും ഭാര്യയെയും കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപെട്ടായിരുന്നു മുതിർന്ന ഐഎഎസ്കാരനാണെന്ന് അവകാശപെട്ട് ഫോൺ വിളിച്ചത്. ഓഗസ്റ്റ് 28 നായിരുന്നു ശ്രീകാന്തിനെതിരായ അതിക്രമം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പോലീസിൽ പരാതിപെട്ട ശ്രീകാന്തിന്റെ കുടുംബത്തെ വീഡിയോ കോളിലൂടെ ന്യൂടൻ ഭീഷണിപെടുത്തുകയും ചെയ്തിരുന്നു. ഐഎഎസ് ഉദ്യേഗസ്ഥനാണെന്ന വ്യാജേന ഡോക്ടറെ വിളിച്ചതാണ് ന്യൂടനെ കുരുക്കിലായത്.
Content Highlights; Film Producer Nutan Naidu Arrested From Karnataka In Tonsuring Case