കോട്ടയം: അനിശ്ചിതത്വങ്ങള്‍ ഒഴിയാത്ത കേരള കോണ്‍ഗ്രസില്‍, ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്കെന്ന് സൂചന. എല്‍ഡിഎഫിലേക്ക് പോകുന്നതാണ് ഉത്തമമെന്ന തരത്തിലാണ് ജോസ് കെ മാണിയുടെ പ്രതികരണങ്ങള്‍. ഇന്ന് കോട്ടയത്ത് ചേരുന്ന സ്റ്റിയറിംങ് കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചനകള്‍.
ഇതിനിടെ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെക്കുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഇടത് മുന്നണിയിലേക്കുള്ള പ്രവേശനത്തിന്റെ ഭാഗമാണ് തീരുമാനമെന്നാണ് സൂചന. ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച് സാധ്യത തള്ളാതെയുള്ള പ്രതികരണങ്ങളാണ് പിണറായി വിജയനടക്കമുള്ള ഇടത് നേതാക്കളും നല്‍കുന്നത്.
എന്നാല്‍, ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ആലോചിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) എന്ന പേരും, രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് തന്നെയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനമുള്ളതു കൊണ്ട് ജോസിനെ പിണക്കേണ്ടെന്ന തീരുമാനവും യുഡിഎഫിനുണ്ട്.
അതേസമയം, പരസ്യ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പി ജെ ജോസഫ്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്ന പദവി തെരഞ്ഞെടുപ്പ് കമ്മീഷന് ജോസിന് നല്‍കിയിട്ടില്ലെന്നും, അത് ലംഘിച്ച് യോഗം വിളിച്ചത് നിയമപരമായി കുറ്റമാണെന്നും ജോസഫ് പ്രതികരിച്ചിരുന്നു. വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പി ജെ ജോസഫ്.
Content Highlight: Rumors on Jose K Mani move to Left