ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച ശേഷം മെഴുകുതിരി കത്തിച്ച യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു

Texas Woman In ICU After Hand Sanitizer Catches Fire: “My Whole Body Was Just Consumed In Flames”

ഹാൻഡ് സാനിറ്റൈസറിൽ നിന്നും തീ പടർന്ന് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. മെഴുകുതിരി കത്തിക്കുന്നതിനിടെ ത്വക്കിൽ പുരട്ടിയിരുന്ന ഹാൻഡ് സാനിറ്റൈസർ തീപിടിച്ച് ആളുകത്തുകയായിരുന്നു എന്ന് യുവതി വ്യക്തമാക്കി. യുഎസിലെ ടെക്സസിലാണ് സംഭവം. യുവതിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൈയുടെ എല്ലാ ഭാഗത്തും ഹാൻഡ് സാനിറ്റൈസർ പുരട്ടിയിരുന്നു. കൈയ്യിൽ നിന്ന് മുഖത്തേക്കും ശരീരത്തേക്കും തീ ആളുപടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഹാൻഡ് സാനിറ്റൈസറിന്റെ ബോട്ടിലും തീയിൽ പൊട്ടിത്തെറിച്ചതായി യുവതി പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹാൻഡ് സാനിറ്റൈസറിലെ ആൽക്കഹോളിന്റെ അംശം തീ പടരാൻ കാരണമാകുന്നതു കൊണ്ട് സാനിറ്റൈസർ ബോട്ടലുകൾ തീയുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് വിദഗ്ദർ നിർദേശിക്കുന്നത്. സാനിറ്റൈസറുകൾ ചൂടു കാലത്ത് കാറുകളിൽ സുക്ഷിക്കരുതെന്നും ഇത് പുരട്ടിക്കഴിഞ്ഞാൽ പൂർണമായും ത്വക്കിൽ ആഗിരണം ചെയ്യപെടാൻ അനുവദിക്കണമെന്നും ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി.

Content Highlights; Texas Woman In ICU After Hand Sanitizer Catches Fire: “My Whole Body Was Just Consumed In Flames”