ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യക്ക് പുതിയ ഉത്തേജനം നൽകുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ദേശീയ വിദ്യഭ്യാസ നയത്തെകുറിച്ചുള്ള ഗവർണർമാരുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നയത്തിൽ ഇനിയും നിർദേശങ്ങൾ നൽകാമെന്നും പരിഷ്കരണ നിർദേശങ്ങൾ സർക്കാർ തള്ളിക്കളയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ നയം അധ്യാപകരും വിദ്യാർത്ഥികളും സ്വാഗതം ചെയ്തു കഴിഞ്ഞുവെന്നും സർക്കാർ ഒരു ഘട്ടത്തിലും ഇടപെടില്ലെന്നും മോദി വ്യക്തമാക്കി. കൂടാതെ പുതിയ തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ ആശങ്ക സ്വാഭാവികമാണെന്നും പുതിയ നയത്തിൽ രക്ഷിതാക്കൾക്ക് ഒട്ടും ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്വയം ഭരണാവകാശം നൽകുന്നതിലൂടെ സർവ്വകലാശാലകൾക്ക് മത്സര ബുദ്ദിയുണ്ടാകും, മാത്രവുമല്ല മികച്ച പ്രകടനം കാഴ്ച വെക്കുന്ന സർവ്വകലാശാലകൾക്ക് സർക്കാർ പാരിതോഷികം നൽകുമെന്നും മോദി അറിയിച്ചു. ഭാരതീയ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതാണ് പുതിയ നയമെന്നും, ആധുനിക സങ്കേതങ്ങൾ പരമാവധി പ്രയോജനപെടുത്തുന്ന പുതിയ രീതിയിൽ വിദ്യാഭ്യാസ നിലവാരം ആഗോള തലത്തിൽ കൂടുതൽ മികച്ചതാകുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപെട്ടു.
Content Highlights; President Kovind, PM Modi to address Governors’ Conference on NEP on Monday