പതിറ്റാണ്ടുകൾക്കു ശേഷമാണ് കർഷകർക്കും തൊഴിലാളികൾക്കും സ്ത്രീകൾക്കും ഗുണകരമായ നിയമം ഉണ്ടായതെന്ന് നരേന്ദ്ര മോദി

for the first time in decades, central government formed laws which benefits farmers-modi

പതിറ്റാണ്ടുകൾക്കിടെ ഇതാദ്യമായിട്ടാണ് ഒരു കേന്ദ്രസർക്കാർ കർഷകർക്കും തൊഴിലാളികൾക്കും സ്ത്രീകൾക്കും മറ്റ് പാർശ്വവത്കൃത വിഭാഗങ്ങൾക്കും ഗുണകരമായ നിയമങ്ങൾ രൂപവത്കരിച്ചതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ദീനദയാൽ ഉപധ്യായയുടെ 104ാം ജന്മ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക ബില്ലുകളുമായി ബന്ധപെട്ട വിഷയത്തിയ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു.

കർഷകരുടേയും തൊഴിലാളികളുടേയും അവസ്ഥ മെച്ചപെടുത്തുമെന്ന വാഗ്ദാനം നൽകിയാണ് പല സർക്കാരും രൂപവത്കരിച്ചത്. എന്നാൽ അവർക്ക് ഒന്നും ലഭിച്ചില്ല, വാഗ്ദാനങ്ങളുടെ വല മാത്രമാണ് ലഭിച്ചത്. കർഷകർക്കോ തൊഴിലാളികൾക്കൊ അത് മനസ്സിലാക്കാൻ സാധിച്ചുമില്ല. കർഷകർ നിയമങ്ങളാൽ ബന്ധിക്കപെട്ടിരിക്കുകയായിരുന്നു. ആഗ്രഹിക്കുന്ന വിലയിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിൽ നിന്നും കർഷകരെ ഇവ തടഞ്ഞു. കർഷകരുടെ ഉത്പാദനം വർധിച്ചുവെങ്കിലും അവരുടെ വരുമാനം കൂടാതിരിക്കാൻ ഇത് കാരണമായെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Content Highlights; for the first time in decades, central government formed laws which benefits farmers-modi