സ്വർവർഗ്ഗാനുരാഗി ആയതിനാൽ ഡൽഹി ഹെെക്കോടതി ജഡ്ജിയായി നിയമിക്കുന്നതിൽ കൊളീജിയത്തിന് അവഗണനയെന്ന് അഭിഭാഷകൻ സൗരഭ് കിർപാൽ. സ്വവർഗ്ഗരതി നിയമപരമാക്കികൊണ്ടുള്ള വിധി വന്നിട്ട് രണ്ട് വർഷമായിട്ടും തൻ്റെ നിയമനത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം ദി പ്രിൻ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മൂന്ന് വർഷം മുമ്പാണ് ജഡ്ജി നിയമനത്തിനായി കിർപാൽ അപേക്ഷ നൽകിയത്. എന്നാൽ ഇതുവരെ മൂന്ന് തവണയാണ് നിയമനം നടത്തുന്ന പാനൽ അദ്ദേഹത്തിൻ്റെ അപേക്ഷ പരിഗണിക്കാതിരുന്നത്. പിന്നീട് മുൻഗണന ക്രമപ്രകാരം കിർപാലിൻ്റെ പേര് പരിഗണിക്കാമെന്ന് ഡൽഹി ഹെെക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന ഗീത മിത്തൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ പിന്നീട് ഒരു നീക്കവും ഉണ്ടായില്ല.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ നേതൃത്വം നൽകിയ മൂന്നംഗ കൊളീജിയമാണ് ഇദ്ദേഹത്തിൻ്റെ അപേക്ഷ പരിഗണിച്ചിരുന്നത്. സ്വവർഗ്ഗാനുരാഗി ആയതിനാലാവാം കേസിൽ ഒരു തീരുമാനവും ആയിട്ടില്ലെന്ന് കിർപാൽ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ചില ഇൻ്റലിജൻസ് റിപ്പോർട്ടുകൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. പങ്കാളിയെ സംബന്ധിച്ച് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. ലെെംഗികതയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാവാം നിയമനത്തിന് തടയിടുന്നതെന്നാണ് അതിൽ നിന്ന് മനസിലായത്. അദ്ദേഹം പറഞ്ഞു.
content highlights: Not being named judge could have something to do with my sexuality — lawyer Saurabh Kirpal