ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ കുത്തിവെച്ച ഒരാളില്‍ അജ്ഞാത രോഗം കണ്ടെത്തിയതോടെ ഓക്‌സ്‌ഫോഡ് -അള്‍ട്രാസെനക്കയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്റെ പരീക്ഷണം നിര്‍ത്തി വെച്ചു. വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണമാണ് നിര്‍ത്തിവെച്ചത്. മരുന്നിന്റെ പാര്‍ശ്വഫലമാകാം അജ്ഞാത രോഗത്തിന് കാരണമെന്നാണ് സംശയം.
2021 ജനുവരിയോടെ വിപണിയിലെത്തുമെന്ന് വിലയിരുത്തിയ വാക്‌സിനാണ് അവസാന ഘട്ട പരീക്ഷണം നിര്‍ത്തി വെക്കേണ്ടി വന്നത്. അജ്ഞാത രോഗം സംബന്ധിച്ച് എപ്പോള്‍ സംഭവിച്ചുവെന്നോ, രോഗത്തിന്റെ സ്വഭാവമോ വ്യക്തമല്ലെന്നാണ് ലഭിക്കുന്ന വിശദീകരണം. രോഗം ബാധിക്കുന്നയാള്‍ വേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷയിലാണ് വാക്‌സിന്‍ നിര്‍മാതാക്കള്‍.
രണ്ടാം തവണയാണ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി വെക്കേണ്ടി വരുന്നത്. വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായാല്‍, അതിന്റെ ഉല്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്‌സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തെരഞ്ഞെടുത്തിട്ടുണ്ട്.
Content Highlight: Astra Zeneca puts Covid-19 vaccine trial on hold over safety concern