തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനത്തോട് പൂർണ വിയോജിപ്പ്; കെ സുരേന്ദ്രൻ

k surendran comments bineesh kodiyeri and local body election

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാറ്റി വെക്കാനുള്ള തീരുമാനത്തോട് പൂർണ വിയോജിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപെട്ടു. എൽഡിഎഫിനും യുഡിഎഫിനും പരാജയ ഭീതിയാണെന്നും ജനങ്ങൾക്കിടയിൽ ഇരു മുന്നണികൾക്കും പ്രതിച്ഛായ നഷ്ടപെട്ടുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റി വെക്കരുതെന്നും സർവ്വ കക്ഷി യോഗത്തിൽ ബിജെപി ശക്തമായ നിലപാട് ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരിയിൽ കൊവിഡ് കുറയുമെന്ന് ആരോഗ്യ വകുപ്പൊ വിദഗ്ദരോ നിർദേശിച്ചിട്ടില്ലന്നും എന്തായാലും മാർച്ച് വരെ കൊവിഡ് തുടരുമെന്നാണ് പൊതു വിലയിരുത്തൽ അതുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റുമെന്നതിൽ യുക്തി ഇല്ലെന്നും തിരഞ്ഞെടുപ്പ് ഭീതിയാണ് മാറ്റേണ്ടത് അല്ലാതെ തീയതി അല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ബിനീഷ് കോടിയേരിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ബിജെപിയാണ് ആദ്യം പറഞ്ഞത്.

ഇക്കാര്യത്തിൽ നിലപാട് തുറന്ന് പറയാൻ സിപിഎം തയ്യാറാകണമെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതു കൊണ്ടു മാത്രമാണ് ബിനീഷ് നിയമത്തിന്റെ വലയിൽ ആയത്. അതു കൊണ്ട് തന്നെ രാഷ്ട്രീയ ധാർമ്മികത മുന്നോട്ട് വെച്ച് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് മാതൃക കാണിക്കണമെന്നും സുരേന്ദ്രൻ അഭിപ്രായപെട്ടു.

Content Highlights; k surendran comments bineesh kodiyeri and local body election