കൊവിഡിനെ ചെറുതായി കാണരുത്; കൊവിഡ് പരിശോധനയിൽ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

prime minister narendra modi give instructions to people regarding covid

കൊവിഡ് പരിശോധനയിൽ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ. ദ്രുത പരിശോധനയിൽ നെഗറ്റീവെങ്കിലും ലക്ഷണമുണ്ടെങ്കിൽ ആർടിപിസിആർ നടത്തണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൊവിഡിനെ ചെറുതായി കാണരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു.

എല്ലാവരും മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുകയും വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 95735 ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ഒരാഴ്ചക്കിടെ ഒരു ലക്ഷം പുതിയ രോഗികളാണുണ്ടായത്.

Content Highlights; prime minister narendra modi give instructions to people regarding covid