കൊവിഡ് തടയാൻ ചെെനയിൽ നിന്നും അനധികൃതമായി ഉത്തരകൊറിയയിലേക്ക് എത്തുന്നവരെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കിയതായി റിപ്പോർട്ട്. ദക്ഷിണ മേഖലയിലെ അമേരിക്കൻ കമാൻഡോ ഫോഴ്സാണ് ഈക്കാര്യം അറിയിച്ചത്. കൊറോണ വെെറസ് ഇതുവരെ ഉത്തരകൊറിയയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനുവരിയിൽ തന്നെ ഉത്തരകൊറിയ ചെെനയുമായുള്ള ബോർഡർ അടച്ചിരുന്നു. ജൂലെെയോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയും ചെയ്തിരുന്നു. ആരോഗ്യ സംവിധാനങ്ങളിൽ ഏറെ പിറകിൽ നിൽക്കുന്ന ഉത്തര കൊറിയയിൽ കൊവിഡ് വ്യാപിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
അതിർത്തികൾ അടച്ചത് ഉത്തരകൊറിയയിലേക്ക് അനധികൃതമായി ചരക്കുകൾ കടത്തുന്നത് കൂട്ടാൻ ഇടയാക്കിയതായി യു.എസ് ഫോഴ്സസ് കൊറിയ കമാൻഡർ റോബോർട്ട് അബ്രാംസ് നേരത്തെ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെെനീസ് അതിർത്തിയിൽ നിന്നും 2 കിലോമീറ്റർ മാറിയാണ് ഉത്തരകൊറിയ ബഫർ സോൺ പ്രഖ്യാപിച്ചിരിക്കുന്നത്. വെെറസ് വ്യാപനത്തിൻ്റ ഒരു ലക്ഷണങ്ങളും നിലവിൽ ഉത്തരകൊറിയയിൽ ഇല്ലെന്നാണ് സേന അവകാശപ്പെടുന്നത്.
content highlights: North Korea Issues Shoot-To-Kill Orders To Prevent Coronavirus, Says US