ആർ.ജെ.ഡി വിട്ട മുതിർന്ന നേതാവ് രഘുവംശ് പ്രസാദ് സിംഗ് അന്തരിച്ചു

Raghuvansh Singh, Who Quit Lalu Yadav's Party Days Ago, Dies In Delhi

ദിവസങ്ങൾക്ക് മുമ്പ് ലാലു പ്രസാദ് യാദവിൻ്റെ ആര്‍ജെഡി വിട്ട നേതാവ് രഘുവംശ് പ്രസാദ് സിംഗ് അന്തരിച്ചു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിൽ കഴിയവേയാണ് 74കാരനായ രഘുവംശ് സിംഗിൻ്റെ മരണം. 

നാല് പതിറ്റാണ്ടിനടുത്ത് ലാലു പ്രസാദിനൊപ്പം പ്രവർത്തിച്ചിട്ടുള്ള രഘുവംശ് സിംഗ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി വിട്ടത് വലിയ വാർത്തയായിരുന്നു. 1997ല്‍ രാഷ്ട്രീയ ജനതാ ദള്‍ ആരംഭിച്ചതു മുതല്‍ രഘുവംശ് പാര്‍ട്ടിക്കൊപ്പം ഉണ്ട്. ജനതാ ദള്‍ കാലം തൊട്ടുള്ള ബന്ധമാണ് ലാലുവും രഘുവംശും തമ്മില്‍. മൻമോഹൻ സിംഗിൻ്റ ഒന്നാം യുപിഎ സർക്കാരിൽ ഗ്രാമവികസന മന്ത്രിയായിരുന്നു ഇദ്ദേഹം. 

കാര്‍പ്പുരി താക്കൂറിൻ്റെ മരണശേഷം കഴിഞ്ഞ 32 വര്‍ഷമായി ഞാന്‍ നിങ്ങള്‍ക്കൊപ്പം നിന്നു. ഇനി വയ്യ – എന്ന് പറഞ്ഞാണ് രഘുവംശ് സിംഗ് രാജി വച്ചത്. അതേസമയം നിങ്ങള്‍ ആദ്യം അസുഖം ഭേദമായി വരൂ, എന്നിട്ട് സംസാരിക്കാം, നിങ്ങളെ എവിടെയും പോകാന്‍ വിടില്ല എന്ന് പറഞ്ഞാണ് ലാലു മറുപടിക്കത്ത് എഴുതിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രഘുവംശ് സിംഗിൻ്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

content highlights: Raghuvansh Singh, Who Quit Lalu Yadav’s Party Days Ago, Dies In Delhi