ബിഹാർ തെരഞ്ഞെടുപ്പ്; ആർജെഡിയുടെ പ്രകടന പത്രിക പുറത്തിറക്കി.തൊഴിലില്ലായ്മ പ്രധാന വിഷയം

As Tejashwi Yadav Releases RJD Poll Manifesto, A Dig At BJP, Nitish Kumar

തൊഴിലില്ലായ്മ പ്രധാന വിഷയമാക്കി ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആർജെഡിയുടെ പ്രകടന പത്രിക പുറത്തിറക്കി. ആദ്യ ഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രമുള്ളപ്പോഴാണ് ആർജെഡി പ്രകടന പത്രിക പുറത്തിറക്കിയത്. തേജസ്വി യാദവും മനോജ് കെ ത്സായും അടക്കമുള്ള നേതാക്കൾ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 10 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം നൽകുന്നതാണ് ആർജെഡിയുടെ പ്രകടന പത്രിക. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളടക്കം ആർജെഡി വാഗ്ദാനം ചെയ്യുന്നുണ്ട്.

ബിജെപിയെപോലെ 50 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന വ്യാജ വാഗ്ദാനമോ ഡബിൽ എഞ്ചിൻ ഗവൺമെൻ്റിൻ്റെ ( നിതീഷ് സർക്കാർ) വാഗ്ദാനങ്ങളോ പോലെയല്ല ഇതെന്നും തൊഴിൽ നൽകുമെന്ന തങ്ങളുടെ വാഗ്ദാനം സത്യസന്ധമാണെന്നും തേജസ്വി യാദവ് പറഞ്ഞു. ബിജെപി ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നും ആർജെഡി വിമർശിച്ചു. ഇത്രയും തൊഴിലിനുള്ള പണം തേജ്വസി ജയിലിൽ നിന്ന് കണ്ടെത്തുമോ എന്നതായിരുന്നു നിതീഷ് കുമാർ പ്രതികരണം.

2.13 ലക്ഷം കോടി രൂപയുടെ ബജറ്റുള്ള ബിഹാർ സർക്കാരിന് 4 ലക്ഷം ജോലി നൽകാൻ കഴിയും. ബജറ്റിൽ 60 ശതമാനം ചെലവാക്കി. 40 ശതമാനം ചെലവഴിക്കാൻ നിതീഷിന് കഴിഞ്ഞില്ല. ഇത് 80,000 കോടി രൂപയാണ്. തേജസ്വി യാദവ് പറഞ്ഞു. ദേശിയ തൊഴിൽ ശരാശരിയുമായാണ് മത്സരിക്കേണ്ടതെന്നും ബിഹാറിനെ വികസനത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്നും തേജസ്വി യാദവ് വ്യക്തമാക്കി.  

content highlights: As Tejashwi Yadav Releases RJD Poll Manifesto, A Dig At BJP, Nitish Kumar