2021 ആദ്യം കൊവിഡ് വാക്സിൻ ഇന്ത്യയിൽ എത്തും; കേന്ദ്ര ആരോഗ്യമന്ത്രി

Hopeful of virus vaccine in India by the beginning of 2021: Health Minister Harsh Vardhan

2021 തുടക്കത്തിൽ രാജ്യത്ത് കൊവിഡ് വാക്സിൻ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് രാജ്യങ്ങളെപ്പോലെതന്നെ ഇന്ത്യയും വാക്സിൻ വികസിപ്പിച്ചെടുക്കാൻ വലിയ പരിശ്രമമാണ് നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഒരു വിദഗ്ധ സംഘത്തിന് തന്നെ രൂപം നൽകിയിട്ടുണ്ടെന്നും അടുത്ത വർഷം ആദ്യം തന്നെ രാജ്യത്ത് വാക്സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജനുവരി 7നാണ് ലോകാരോഗ്യ സംഘടനയിൽ നിന്ന് കൊവിഡിനെ കുറിച്ച് മുന്നറിയിപ്പ് ലഭിക്കുന്നത്. തുടർന്ന സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ലോക്ക് ഡൌൺ ഒരു ചരിത്ര തീരുമാനം ആയിരുന്നു. മഹാമാരിയോട് സർക്കാർ വളരെ വേഗത്തിലാണ് പ്രതികരിച്ചത്. സംസ്ഥാന സർക്കാരുകൾക്ക് വേണ്ട എല്ലാ സഹായങ്ങളും എത്തിച്ച് നൽകിയെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള പിപിഇ കിറ്റ്, ഓക്‌സിജൻ മാസ്‌ക്, വെൻ്റിലേറ്ററുകൾ എന്നിവയ്ക്ക് ക്ഷാമമുണ്ടാവുമെന്നായിരുന്നു നടന്ന പ്രചരണം. അത് തെറ്റാണെന്ന് ബോധ്യമായതായും മന്ത്രി പറഞ്ഞു.

content highlights: Hopeful of virus vaccine in India by the beginning of 2021: Health Minister Harsh Vardhan