സ്വപ്ന സുരേഷുമായി മന്ത്രി കെടി ജലീലിന് വർഷങ്ങളായുള്ള ബന്ധം; കെ സുരേന്ദ്രൻ

k surendran against k t jaleel

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായി മന്ത്രി കെ ടി ജലീലിന് വർഷങ്ങളായുള്ള ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആരോപണം നേരിട്ട ഒരു ഘട്ടത്തിലും രാജി വേണ്ടെന്ന പാർട്ടി നേതാക്കളുടെ നിലപാട് വിചിത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

സത്യം പുറത്തു വന്നാൽ മന്ത്രിസഭയിലെ കൂടുതൽ പേർ രാജി വെക്കേണ്ടതായി വരുമെന്ന വസ്തുതയാണ് പാർട്ടി പ്രതിരോധത്തിനു പിന്നിലെന്നും പിണറായി സർക്കാർ രാജി വെക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കുറ്റവാളികളെ സംരക്ഷിക്കുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി കഴിഞ്ഞു. കൊവിഡ് പ്രതിരോധത്തിലല്ല മറിച്ച് തെളിവ് നശിപ്പിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ ചെലുത്തുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

Content Highlights; k surendran against k t jaleel