ട്രംപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് മുൻ മോഡൽ ആമി ഡോറിസ് രംഗത്ത്

Donald Trump accused of sexual assault by former model Amy Dorris

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി മുൻ മോഡലായ ആമി ഡോറിസ് രംഗത്ത്. 1997 സെപ്റ്റംബർ അഞ്ചിന് ന്യൂയോർക്കിൽ നടന്ന യുഎസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിനിടെയാണ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം. ഒരു തരത്തിലും തനിക്ക് രക്ഷപെടാനാല്ലെന്നും മോഡൽ കൂട്ടിച്ചേർത്തു. ആമിക്ക് 24 ഉം ട്രംപിന് 51 ഉം വയസ്സുള്ളപ്പോഴാണ് സംഭവം. ആരോപണം നിഷേധിച്ച ട്രംപ് എമി ഡോറിസിനെ പീഡിപ്പിക്കുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ വഴി വ്യക്തമാക്കി.

ഫ്ലോറിഡയിൽ ഇപ്പോൾ താമസിക്കുന്ന എമി ട്രംപിനോടൊപ്പമുള്ള ചിത്രങ്ങളും യുഎസ് ഓപ്പൺ ടിക്കറ്റും തെളിവായി ഹാജരാക്കി. 48 കാരിയായ ഡോറിസ് ഇപ്പോൾ ഇരട്ട പെൺകുട്ടികളുടെ അമ്മയാണ്. ട്രംപിനെതിരെ ഒരു ഡസനോളം ലൈംഗികാരോപണങ്ങളാണ് പലപ്പോഴായി ഉയർന്നു വന്നിട്ടുള്ളത്. 2016 ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ സ്ഥാനാർത്ഥിയായ സമയം ട്രംപിനെതിരെ ഒന്നിലധികം ലൈംഗികാരോപണം ഉയർന്നപ്പോൾ ഇതും വെളിപെടുത്തണമെന്ന് കരുതിയെങ്കിലും കുടുംബത്തെ ദോഷം ചെയ്യുമെന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

തൻ്റെ പെണ്‍മക്കൾക്ക് മാതൃകയാകുന്നതിനാണ് ഇപ്പോൾ ഇത് തുറന്ന് പറയുന്നതെന്നും ആമി വ്യക്തമാക്കി. ഒരു വർഷം മുൻപ് ആമി ഈ അഭിമുഖം നൽകിയിരുന്നുവെങ്കിലും പിന്നീട് പ്രസിദ്ധീകരിക്കേണ്ടെന്ന് ഗാർഡിയനോട് അഭ്യർത്ഥിക്കുകയായിരുന്നു. ഇപ്പോൾ ട്രംപ് ഇലക്ഷൻ അഭിമുഖീകരികരിക്കാനിരിക്കുന്ന സാഹചര്യത്തിൽ ആരോപണം വലിയ ചർച്ചയാകുമെന്നാണ് കരുതുന്നത്.

Content Highlights; Donald Trump accused of sexual assault by former model Amy Dorris