കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യയിൽ വേരുപിടിക്കുന്ന ബാല വിവാഹവും മനുഷ്യക്കടത്തും; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

India's Covid crisis sees rise in child marriage and trafficking

ഇന്ത്യൻ നിയമം അനുസരിച്ച് 18 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് കുറ്റകരമാണ്. എന്നാൽ യൂണിസെഫിൻ്റെ കണക്ക് പ്രകാരം ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ബാലവിവാഹം നടക്കുന്നത് ഇന്ത്യയിലാണെന്നാണ്. ഓരോ വർഷവും 18 വയസിൽ താഴെയുള്ള 15 ലക്ഷം പെൺകുട്ടികളാണ് ബാല വിവാഹത്തിന് വിധേയരാക്കപ്പെടുന്നത്. എന്നാൽ ഈ വർഷത്തെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. 2019 ജൂൺ ജൂലെെ മാസങ്ങളിലെ ബാല വിവാഹങ്ങളുടെ എണ്ണത്തേക്കാൾ 17 ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. കൊവിഡിൽ അപ്രതീക്ഷീതമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ  ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ദിവസ വേതനക്കാരായ നിരവധി പേരെ ഇത് ദാരിദ്രത്തിലേക്കാണ് തള്ളിവിട്ടത്. ഗവൺമെൻ്റ് കണക്ക് പ്രകാരം പത്ത് ലക്ഷം ചെറുപ്പക്കാർക്ക് ജോലി നഷ്ടപ്പെടുകയും തങ്ങളുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം കൊണ്ടാണ് കുടുംബത്തിലെ പെൺകുട്ടികളെ പറ്റി ആകുലരായ മാതാപിതാക്കൾ മകളെ സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിക്കണമെന്ന ആഗ്രഹത്തിൻ്റെ പുറത്ത് മകളുടെ പ്രായം കണക്കിലെടുക്കാതെ ആലോചന വന്നാലുടൻ വിവാഹം കഴിപ്പിക്കുന്നത്. 

Laws On Child Marriage In India - iPleaders

കൊവിഡ് കാലത്ത് ബാലവിവാഹങ്ങൾ കൂടുന്നതിൻ്റെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണമാണ്. ആഘോഷങ്ങൾക്ക് 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന കൊവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ തന്നെ ചെലവ് കുറഞ്ഞ രീതിയിൽ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചുവിടാൻ മാതാപിതാക്കൾ  ഇത് ഒരു അവസരമായി കാണുകയാണ് ചെയ്തത്.

ജൂൺ മാസത്തോടു കൂടി ലോക്ക് ഡൌൺ പിൻവലിച്ചെങ്കിലും നമ്മുടെ സാമ്പത്തിക മേഖല ഇപ്പോഴും പ്രതിസന്ധിയിലാണ്. സ്കൂളുകൾ ഇതുവരെ തുറക്കാൻ സാധിക്കാത്തതും കുട്ടികളുടെ ഇടയിൽ വലിയ മാനസിക സംഘർഷമാണ് ഉണ്ടാക്കുന്നത്. കുട്ടികളെ സ്വാധീനിക്കുന്നതിൽ വലിയ പങ്കാണ് സ്കൂളുകൾ വഹിക്കുന്നത്. പ്രത്യേകിച്ച് ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിലെ ദാരിദ്ര സമുദായങ്ങൾക്കിടയിലെ കുട്ടികൾക്ക് തങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള ഒരു സ്പേയ്സ് ഒരുക്കി കൊടുത്തിരുന്നത് സ്കൂളുകളാണ്. വീട്ടിൽ നിന്നും കല്യാണം കഴിക്കാനുള്ള സമ്മർദ്ദം ഉണ്ടാകുന്ന കുട്ടികൾക്ക് അധ്യാപകരോടൊ സുഹൃത്തുകളോടൊ ഒന്ന് തുറന്നു പറയാൻ കഴിയുന്നില്ലെന്നതാണ് ഈ ലോക്ക് ഡൌണിൽ സംഭവിച്ച മറ്റൊരു പ്രശ്നം. വിദ്യാഭ്യാസത്തെ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത സമൂഹത്തിൽ നിന്ന് വരുന്ന കുട്ടികൾക്കാണ് പ്രശ്നങ്ങൾ ഏറെയും. ലോക്ക് ഡൌണിൽ വീട്ടിലിരിക്കേണ്ടിവന്ന കുട്ടികളെ എത്രപേർ സ്കൂളുകൾ തുറക്കുമ്പോൾ അവിടേക്ക് പറഞ്ഞയക്കും എന്നുള്ളത് സംശയകരമാണ്. 18 വയസിൽ താഴെയുള്ള പെൺകുട്ടിയെ നിർബന്ധിച്ച് വിവാഹം നടത്താൻ ഒരുങ്ങിയ കുടുംബത്തെ ചെെൽഡ് ലെെൻ അധികൃതർ ചേർന്ന് വിവാഹം നിർത്തിച്ച സംഭവവും ലോക്ക് ഡൗണിനിടയിൽ ഉണ്ടായിട്ടുണ്ട്. 

Though Illegal, Child Marriage Still Exists in India

18 വയസിൽ താഴെ പ്രായമുള്ള കുട്ടികളെ കൊണ്ട് ജോലി ചെയ്പ്പിക്കുന്നതും ഈ സമയങ്ങളിൽ വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഇന്ത്യയിൽ ബാലവേല ശിക്ഷാർഹമാണ്. പക്ഷെ 2011 സെൻസസ് പ്രകാരം 26 കോടി കുട്ടികളുള്ള ഇന്ത്യയിൽ ഒരു കോടി കുട്ടികൾ ബാലവേല ചെയ്യുന്നുവെന്ന് പറയുന്നു. രാജ്യത്തെ ലോക്ക് ഡൗൺ പ്രതിസന്ധി സ്വന്തം മക്കളെ മനുഷ്യക്കടത്തുകാർക്ക് പണത്തിന് വിൽക്കാൻ നിർബന്ധിതരാക്കി എന്നതും വാസ്തവമാണ്. യാത്രകൾക്ക് വലിയ തോതിൽ നിയന്ത്രണമുള്ള ഈ സമയങ്ങളിലും മനുഷ്യക്കടത്തുകാർ ആഡംബര ബസുകളിൽ പുതിയ റൂട്ടുകൾ കണ്ടെത്തി സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്കാണ് ആളുകളെ കടത്തുന്നത്. ബാലവിവാഹങ്ങളെ അപേക്ഷിച്ച് ബാലവേല വളരെ കുറച്ച് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ചെെൽഡ് ലെെൻ പ്രവർത്തകർ പറയുന്നു. തങ്ങളുടെ കുടുംബത്തിനെ ദാരിദ്രത്തിൽ നിന്ന്  സഹായിക്കാൻ വേണ്ടിയാണെന്ന മനോഭാവമുള്ളതുകൊണ്ടാണ് കുട്ടികൾ ഇത് റിപ്പോർട്ട് ചെയ്യാത്തതെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. 

A 13-year-old boy washes his hands at an aluminium cooking pot manufacturing factory in India.

കർശനമായ നിയമം കൊണ്ടുവരുന്നത് ഉൾപ്പെടെയുള്ള നടപടികൾ മനുഷ്യക്കടത്തിനെതിരെ ഗവൺമെൻ്റ് കൊണ്ടുവന്നിട്ടുണ്ട്. ലോക്ക് ഡൗൺ സാഹചര്യം മുതലെടുത്ത് മനുഷ്യക്കടത്ത് നടത്താൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷ നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്തിനെ കുറിച്ച് മതിയായ അവബോധം നൽകാൻ സംസ്ഥാനങ്ങളും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരം മനുഷ്യകടത്തുകാർക്ക് മേലധികാരികളുമായി ബന്ധമുള്ളതിനാൽ ഇവർക്ക് ശിക്ഷ ലഭിക്കുന്നില്ലെന്നാണ്  സാമൂഹ്യ പ്രവർത്തകർ ആരോപിക്കുന്നത്. പലപ്പോഴും പരാതി പോലും റജിസ്റ്റർ ചെയ്യാറില്ലെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. വളരെ ഗൌരമായി കാണേണ്ട വിഷയമാണ് മനുഷ്യ കടത്തും ബാലവിവാഹവുമെല്ലാം. കൊവിഡ് കാലത്ത് ഉടലെടുക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളെ നാം പ്രതിരോധിക്കാതെ പോകരുത്. 

content highlights: India’s Covid crisis sees rise in child marriage and trafficking