ആളെക്കൂട്ടി ചൈന അതിർത്തിയിൽ പോയി കരുത്ത് കാണിക്കൂ, പോകൂ സിംഹപ്പെണ്ണെ’ കങ്കണക്കെതിരെ പരിഹാസവുമായി അനുരാഗ് കശ്യപ്

Kangana Ranaut responds to Anurag Kashyap's 'eklauti Manikarnika' comment

നടി കങ്കണ റണാവത്തിന്റെ രാജ്യസനേഹ പ്രസ്താവനയെ ട്രോളി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. താനൊരു പോരാളിയാണെന്നും ആത്മാഭിമാനത്തോടെയാണ് ജീവിക്കുന്നതും തല വെട്ടിയാലും ആരുടെ മുന്നിലും തലകുനിക്കില്ലെന്നായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്.

‘ഞാനൊരു പോരാളിയാണ് തന്റെ തല അറുക്കാൻ സമ്മതം നൽകും പക്ഷേ തല കുനിക്കാനാവില്ല. രാജ്യത്തിന്റെ അഭിമാനത്തിനു വേണ്ടി എപ്പോഴും ശബ്ദിച്ചു കൊണ്ടിരിക്കും. ദേശീയവാദിയായി അഭിമാനത്തോടെ ഞാൻ ജീവിക്കും. ഞാനൊരിക്കലും മൂല്യങ്ങളിൽ വീട്ടു വീഴ്ച ചെയ്യില്ല. അതിനു കഴിയില്ല’ എന്നുമായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്.

ഇതിനെതിരെയാണ് പരിഹാസവുമായി അനുരാഗ് രംഗത്തെത്തിയത്. ‘നിങ്ങളാണ് ഞങ്ങളുടെ ഒരേ ഒരു മണികർണിക. നാലഞ്ച് പേരെ കൂട്ടി ഉടൻ ചൈന അതിർത്ഥിയിലേക്കു പോയി അവരെ തോൽപ്പിക്കണമെന്നും ഞങ്ങളെ സംരക്ഷിക്കാൻ നിങ്ങളുള്ളിടത്തോളം കാലം രാജ്യത്തിന്റെ രോമത്തിൽ പോലും തൊടാൻ സാധിക്കില്ലെന്ന് ചൈനക്കാർക്ക് മനസ്സിലാക്കി കൊടുക്കണം. പോകൂ സിംഹപ്പെണ്ണെ. ജയ്ഹിന്ദ്’ എന്നുമാണ് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്.

എന്നാൽ ഇതിനെതിരെ മറുപടിയുമായി കങ്കണ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങൾ അടുത്ത ഒളിമ്പിക്സിൽ പോയി രാജ്യത്തിനായി സ്വർണമെഡൽ കൊണ്ടു വരണമെന്നും, കലാകാരന്മാർക്ക് എന്തുമാകാൻ സാധിക്കുന്ന ബി ഗ്രേഡ് ചിത്രമല്ലിതെന്നും എന്ന് മുതലാണിങ്ങനെ വിഡ്ഡിയായി മാറിയതെന്നും കങ്കണ മറുപടിയായി ട്വീറ്റ് ചെയ്തു.

Content Highlights; Kangana Ranaut responds to Anurag Kashyap’s ‘eklauti Manikarnika’ comment