വിമർശിക്കുന്നവരെ നിശബ്ദരാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്; മഹാരാഷ്ട്ര മന്ത്രി

Ashok Chavan slam Centre after IT searches properties of Anurag Kashyap, Taapsee Pannu

സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി താപ്‌സി പന്നുവിന്റെയും വസതികളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ വിമർശിച്ച് മഹാരാഷ്ട്ര മന്ത്രി അശോക് ചവാന്‍. വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി വകുപ്പ് പോലുള്ള സംവിധാനങ്ങളെ ഉപയോഗിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

അനുരാഗ് കശ്യപിനും തപ്‌സി പന്നുവിനും സംഭവിച്ചത് ഇപ്പോൾ പുതിയ സംഭവമല്ലാതായിരിക്കുന്നു. എല്ലാ ദിവസവും ഇങ്ങനെ ഓരോന്ന് സംഭവിച്ചുക്കൊണ്ടിരിക്കും. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗമായി ആദായ നികുതി വകുപ്പിനെ ഉപയോഗിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ജനങ്ങളെ നിശബ്ദരാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അശോക് ചവാന്‍ പറഞ്ഞു.

സംവിധായകനും നിര്‍മ്മാതാവുമായ വികാസ് ബഹല്‍, മധു മന്തേന എന്നിവരുടെ വീടുകളിലും വസ്തുവകകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 2018 ല്‍ പിരിച്ചുവിട്ട അനുരാഗ് കശ്യപിന്റെ നേതൃത്വത്തിലുള്ള ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിശദീകരണം. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട ആളുകളുടെ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 22 ഇടങ്ങളിലായാണ് റെയ്ഡ് നടത്തുന്നത്.

content highlights: Ashok Chavan slam Centre after IT searches properties of Anurag Kashyap, Taapsee Pannu