താപ്‌സിയുടെയും അനുരാഗ് കശ്യപിന്റെയും വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Income Tax raid at Taapsee Pannu, Anurag Kashyap's residence

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, താപ്‌സി പന്നു, സംവിധായകന്‍ വികാസ് ബാല്‍ എന്നിവരുടെ വസതികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.  മുംബൈയിലെ ഇവരുടെ ഓഫീസുകളിലും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നിര്‍മ്മാതാവായ മധു മണ്ഡേനയുടെ വീട്ടിലും ഇതേ സമയത്ത് റെയ്ഡ് നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് ഇപ്പോള്‍ ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.

അനുരാഗ് കശ്യപും സംവിധായകനായ വിക്രമാദിത്യ മോട്‌വാനിയും മധു മണ്ഡേനയും ചേര്‍ന്ന ആരംഭിച്ച നിര്‍മ്മാണ–വിതരണ കമ്പനിയായിരുന്നു ഫാന്റം ഫിലിംസ്. എന്നാല്‍ 2018ല്‍ കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നടപടികളില്‍ വിമര്‍ശനമുന്നയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുള്ളവരാണ് അനുരാഗ് കശ്യപും തപ്‌സി പന്നുവും. 

content highlights: Income Tax raid at Taapsee Pannu, Anurag Kashyap’s residence