ജലീലിനെതിരെ പ്രതിഷേധം മുറുകുന്നു; മുരളീധരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ ഏഴാം ദിവസവും യൂത്ത് കോണ്‍ഗ്രസ്സ്, യൂത്ത് ലീഗ്, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. പ്രതിഷേധം അക്രമാസക്തമായതോടെ തലസ്ഥാനത്ത് പൊലീസ് ഇടപെട്ടു. അതേസമയം, കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തെരുവിലറങ്ങി.

സെക്രട്ടറിയേറ്റിലേക്ക് കര്‍ഷകമോര്‍ച്ച നടത്തിയ റാലി അകത്രമാസക്തമായതോടെ രണ്ട് തവണ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു. കോട്ടയം കളക്ടറേറ്റിലേക്ക് കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.

ഇതിനിടെ, ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് ആരെയും കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍ പ്രതികരിച്ചു. നയത്ന്ത്ര ചാനല്‍ വഴിയെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതില്‍ നിയമലംഘനം ചൂണ്ടികാട്ടി മന്ത്രി കെ ടി ജലീലിനെതിരെ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlight: Protest demanding Resignation of K T Jaleel continuing