സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്നതിനുള്ള ഒരു അവസരമായി ജനം വോട്ടെടുപ്പിനെ കാണുന്നു- കെ ടി ജലീൽ

the government will not go to court against lokayukta verdict

നാട്ടിലെ ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സർക്കാരിന് ജനങ്ങൾ രേഖപെടുത്തുന്ന വലിയ ഐക്യദാർഢ്യമാകും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നൽകുന്ന ഓരോ വോട്ടുമെന്ന് മന്ത്രി കെ ടി ജലീൽ.

‘ഇടതു മുന്നണിക്ക് അനുകൂലമായി ജനം വോട്ട് ചെയ്യാൻ തീരുമാനിച്ചു എന്നതിന്റ സൂചനയാണ് കനത്ത പോളിംങ്. പല കാലത്തും വോട്ട് ചെയ്യാതിരുന്നവർ ഇപ്പോൾ വോട്ട് ചെയ്യാനിറങ്ങിയിരിക്കുന്നു. ക്ഷേമ പെൻഷനായും, ഭക്ഷ്യ കിറ്റായും നിരവധി ആനുകൂല്യങ്ങൾ എത്തി എന്ന ബോധ്യം ജനങ്ങൾക്കുണ്ട്. അവരെ പരിഗണിച്ച സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്നതിനുള്ള ഒരു അവസാരമായാണ് ജനം വോട്ടെടുപ്പിനെ കാണുക. അതാണ് പോളിംങിലെ വർധന കാണിക്കുന്നത്’ എന്ന് മന്ത്രി പറഞ്ഞു.

വെൽഫെയർ പാർട്ടിയുമായുള്ള ലീഗിന് കനത്ത നഷ്ടമുണ്ടാക്കും, ലീഗിന് വോട്ട് ചെയ്യുന്ന സുന്നി വിഭാഗം ലീഗിന്റെ ഈ സഖ്യത്തോട് എതിർപ്പുള്ളവരാണ്. മുജാഹിദ് വിഭാഗങ്ങളും ഇതിനെ എതിർക്കുന്നു. ലീഗ് നടത്തിയത് നഷ്ട കച്ചവടമാണെന്ന് ഫലം പുറത്ത് വരുമ്പോൾ വ്യക്തമാകുമെന്നും ജലീൽ അഭിപ്രായപെട്ടു. കൂടാതെ പ്രതിപക്ഷവും മാധ്യമങ്ങളും പറഞ്ഞത് പച്ചക്കള്ളമാണെന്നതിന് തെളിവാണ് താനിപ്പോൾ ഇവിടെ നിൽക്കുന്നതെന്നും കെ ടി ജലീൽ പറഞ്ഞു.

Content Highlights; KT Jaleel on local body election day