നിയമസഭ കയ്യാങ്കളി കേസ്: മന്ത്രിമാര്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രിമാരോട് വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. മന്ത്രിമാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട വിചാരണ കോടതി നിര്‍ദ്ദേശം സ്‌റ്റേ ചെയ്യാനാവില്ലെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. 2015 ല്‍ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തി രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നായിരുന്നു കേസ്.

മന്ത്രിമാരായ ഇപി ജയരാജന്‍ കെടി ജലീല്‍, വി.ശിവന്‍കുട്ടി അടക്കം ആറ് ഇടതു നേതാക്കളാണ് കേസിലെ പ്രതികള്‍. മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലുമാണ് നാളെ വിചാരണ കോടതിയില്‍ എത്തേണ്ടത്.

അതേസമയം, നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കാനാവില്ലെന്ന വിചാരണക്കോടതി ഉത്തരവിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.

Content Highlight: High court ordered to present Ministers before Court on Niyama Sabha ruckus case