നിയമസഭാ കയ്യാങ്കളി കേസ്; ഇപി ജയരാജിനും കെടി ജലീലിനും ജാമ്യം

ministers got bail on legislative ruckus assembly case

നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രിമാരായ ഇ പി ജയരാജിനും കടി ജലീലിനും ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറ് പ്രതികളും കോടതിയിൽ വിടുതൽ ഹർജി നൽകി. നവംബർ പന്ത്രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. നിയമ സഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളായ മന്ത്രിമാർ ഇന്ന് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ എം മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങണമെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാണ് ഇടതു പക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. മൈക്ക് കസേര തുടങ്ങി നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്. പ്രക്ഷോഭത്തിനിടെ പ്രതിപക്ഷ എംഎൽഎ മാർ സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കടന്ന് കമ്പ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തിരുന്നു. വ്യവസായ മന്ത്രി ഇപി ജയരാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ എന്നിവരടക്കം ആറു പേരാണ് കേസിലെ പ്രതികൾ.

Content Highlights; ministers got bail on legislative ruckus assembly case