കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട താജ്മഹലും ആഗ്ര കോട്ടയും വീണ്ടും സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുകയാണ്. സെപറ്റംബർ 21 നാണ് താജ്മഹലും ആഗ്ര കോട്ടയും തുറക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രധാന ടൂറിസ്റ്റ കേന്ദ്രമായ താജ്മഹൽ തുറക്കുന്നതോടെ ഹോട്ടൽ മേഖലയും ഉണരുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് താജ്മഹൽ അടച്ചത്. അൺലോക്ക് 4 ന്റെ ഭാഗമായാണ് താജ്മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുന്നതെന്ന് സ്മാരക ചുമതലയുള്ള ശാസ്ത്രഞ്ജൻ ബസന്ത് കുമാർ അറിയിച്ചിട്ടുണ്ട്.
ലോക്ഡൌൺ കാരണം ബഫർ സോണായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്റ്റംബർ 1 മുതൽ വിനോദ സഞ്ചാരികൾക്കായി തുറക്കണമെന്ന് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആഗ്ര കോട്ടയും താജ്മഹലും തുറന്നിരുന്നില്ല. ഇതിനു ശേഷമാണ് സെപ്റ്റംബർ 21 ന് താജ്മഹൽ തുറക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. താജ്മഹലിൽ ദിവസം 5000 പേരെയും ആഗ്ര കോട്ടയിൽ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദർശിക്കാൻ അനുവദിക്കു. ടിക്കറ്റ് കൌണ്ടറുകൾ ഉണ്ടാകില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും നൽകുക. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും സന്ദർശനം.
Content Highlights; Agra hotels set to welcome tourists as Taj Mahal reopens from September 21