പ്രോട്ടോക്കോൾ ലംഘനം; സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് നോട്ടീസ്

Customs register 2 cases against the Kerala government

യു.എ.ഇ കോൺസുലേറ്റിൽ നിന്ന് പ്രോട്ടോക്കോൾ ലംഘിച്ച് സാധനങ്ങൾ കെെപ്പറ്റിയ സംഭവത്തിൽ സർക്കാരിനെതിരെ കസ്റ്റംസ് നോട്ടീസ്. നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത ഖുർആനും ഈന്തപ്പഴവും സർക്കാർ കെെപ്പറ്റിയെന്നാണ് കണ്ടെത്തൽ. എഫ്‌സിആർഎ, പിഎംഎൽഎ, കസ്റ്റംസ് ആക്ട് എന്നിവ ലംഘിച്ചതിനാലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടിഐയും ദേശിയ മാധ്യമങ്ങളുമാണ് വാർത്ത പുറത്തുവിട്ടത്.

കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഇന്ന് സംസ്ഥാന സർക്കാരിനോടും യു.എ.ഇ കോൺസുലേറ്റിനോടും വിശദീകരണം തേടും. 2014 ഒക്ടോബർ മുതൽ  പലപ്പോഴായി 17,000 കിലോ ഈന്തപ്പഴമാണ് കോൺസുലേറ്റിൻ്റെ പേരിൽ വന്നതെന്ന് ബിൽ പരിശോധിച്ചതിൽ വ്യക്തമായെന്ന് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ അടിസ്ഥാനത്തിലല്ലാതെ ഇറക്കുമതി ചെയ്തതിൽ അസ്വഭാവികതയുണ്ടെന്ന അടിസ്ഥാനത്തിലാണ് കസ്റ്റംസ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ ഖുർആൻ എത്തിച്ച സംഭവത്തിലും കേസെടുക്കുകയായിരുന്നു. 

content highlights: Customs register 2 cases against the Kerala government