‘മണ്ണിൽ നിന്നും പൊന്നു വിളയിക്കുന്ന കർഷകരെ മോദി സർക്കാർ കരയിപ്പിക്കുകയാണ്’; രാഹുൽ ഗാന്ധി

Democracy is ashamed of govt’s ‘death warrant’ against farmers: Rahul Gandhi on farm bills

കേന്ദ്ര സർക്കാരിന്റെ കാർഷിക ബിൽ കർഷകർക്കെതിരെയുള്ള മരണ വാറണ്ട് ആണെന്ന് രാഹുൽ ഗാന്ധി. കാര്‍ഷിക ബില്‍ എന്ന കരിനിയമത്തിലൂടെ കര്‍ഷകര്‍ മുതലാളിത്തത്തിന്റെ അടിമകളാവുന്നുവെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. മണ്ണിൽ നിന്നും പൊന്നു വിളയിക്കുന്ന കർഷകരെ മോദി സർക്കാർ കരയിപ്പിക്കുകയാണെന്നും കർഷിക ബില്ലെന്ന വ്യാജേന രാജ്യസഭയിൽ പാസ്സായ കർഷകർക്കെതിരെയുള്ള മരണ വാറണ്ട് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു. കാര്‍ഷിക ബില്‍ കര്‍ഷക വിരുദ്ധമാണെന്നാരോപിച്ച് ഇതിനു മുൻപും രാഹുല്‍ രംഗത്തെത്തിയിരുന്നു.

Content Highlights; Democracy is ashamed of govt’s ‘death warrant’ against farmers: Rahul Gandhi on farm bills