എന്താണ് ഹർസിമ്രത് കൌറിനെ രാജിക്ക് പ്രേരിപ്പിച്ചത്. വിലകയറ്റമോ രാജ്യത്തെ തൊഴിലില്ലായ്മയോ വളര്ച്ച നിരക്കിലെ ഇടിവോ അല്ല. മറിച്ച് കര്ഷകന്റെ നന്മയ്ക്കെന്ന് പ്രഖ്യാപിച്ച് മോദി സര്ക്കാര് നടപ്പാക്കാന് പോകുന്ന മൂന്ന് ബില്ലുകളിലെ പ്രതിഷേധമാണ് രാജിയിലേക്ക് നയിച്ചത്.
മൂന്ന് കാര്ഷിക ഓര്ഡിനന്സുകളാണ് സര്ക്കാര് അവതരിപ്പിച്ച് ബില്ലുകളാക്കി പാര്ലമെന്റ് അംഗീകരിച്ചത്. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ അവഗണിച്ചായിരുന്നു ഇത്.
കര്ഷകന്റെ ഉത്പന്നങ്ങള്ക്ക് മികച്ച വിപണിയും സുരക്ഷിതത്വവും നല്കുക എന്നതാണ് ഈ മൂന്ന് ബില്ലുകളിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.
Content Highlights; new farm bill introduced by central government