കാർഷിക ബിൽ ചരിത്രപരവും അനിവാര്യവുമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി

“Some Fear Control Slipping Away”: PM Modi’s Dig At Opposition On Farm Bills

കർഷക സമരങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമിടെ പാർലമെന്റിൽ പാസാക്കിയ കാർഷിക ബില്ലിനെ ചരിത്രപരവും അനിവാര്യവുമാണെന്ന് വിശേഷിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ബില്ലിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ മോദി വിമർശിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ വിവാദത്തിന്റെ ശിൽപ്പികളെന്ന് വിശേഷിപ്പിച്ച പ്രധാന മന്ത്രി കർഷകരുടെ മേലുള്ള നിയന്ത്രണം നഷ്ടമാകുമെന്ന ഭയത്താലാണ് പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും വ്യക്തമാക്കി. ബിഹാറിൽ ഒമ്പത് ഹൈവേകളുടെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ബില്ലുകൾ ഒരിക്കലും കർഷക താൽപ്പര്യങ്ങൾക്ക് എതിരല്ലെന്നും ഈ കാലഘട്ടത്തിൽ ഇത് അനിവാര്യമായതിനാലാണ് സർക്കാർ കർഷകർക്കായി ഈ പരിഷ്കാരം നടപ്പിലാക്കിയതെന്നും മോദി വ്യക്തമാക്കി. ഈ ബില്ലുകൾ കർഷകരെ തങ്ങളുടെ ഉത്പന്നങ്ങൾ എവിടെയും സ്വതന്ത്രമായി വ്യാപാരം ചെയ്യാൻ പ്രാപ്തരാക്കും. കൂടുതൽ ലാഭം ലഭിക്കുന്നിടത്ത് കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കും. മുൻപത്തെ പോലെ തന്നെ താങ്ങുവില സംവിധാനം നിലനിൽക്കുമെന്ന് കർഷകർക്ക് ഉറപ്പു നൽകുന്നുവെന്നും പ്രധാന മന്ത്രി കൂട്ടിച്ചേർത്തു. ജൂണിൽ കാർഷിക ഓർഡിനൻസുകൾ പുറപെടുവിച്ച ശേഷം നിരവധി സംസ്ഥാനങ്ങളിലെ കർഷകർ പുതിയ സംവിധാനത്തിന്റെ പ്രതിഫലം നേടികൊണ്ടിരിക്കുകയാണെന്നും പ്രധാന മന്ത്രി പറഞ്ഞു.

Content Highlights; “Some Fear Control Slipping Away”: PM Modi’s Dig At Opposition On Farm Bills