ന്യൂഡല്‍ഹി: രാജ്യസഭയിലെ പ്രതിഷേധം അവസാനിപ്പിക്കാന്‍ മൂന്ന് വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് പ്രതിപക്ഷം. കാാര്‍ഷികബില്‍ നിയമമാക്കുന്ന നടപടി ബഹിഷ്‌കരിച്ച എട്ട് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ ഭയില്‍ പ്രതിഷേധമുന്നയിച്ചത്.
സ്വകാര്യമേഖലയെ നിയന്ത്രിക്കാന്‍ മറ്റൊരു കാര്‍ഷികബില്‍, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശപ്രകാരം മിനിമം താങ്ങുവില , സസ്പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കുക എന്നീ മൂന്ന് വ്യവസ്ഥകളാണ് പ്രതിപക്ഷം മുന്നോട്ടുവച്ചത്.
എന്നാല്‍, എംപിമാരെ തിരിച്ചെടുക്കണമെങ്കില്‍ സഭയില്‍ കാണിച്ച പെരുമാറ്റത്തിന് മാപ്പ് പറയണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. മാപ്പ് പറയാന്‍ തയാറാണെങ്കില്‍ കാര്‍ഷിക ബില്ലില്‍ തുടര്‍ന്നും ചര്‍ച്ച വെക്കാമെന്നും വോട്ടിനിടാമെന്നും അദ്ദേഹം അറിയിച്ചു.
സസ്‌പെന്‍ഷനിലായ എട്ട് എംപിമാര്‍ ഇന്നലെ മുതല്‍ പാര്‍ലമെന്റിന് പുറത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഉപവാസം അനുഷ്ഠിക്കുകയാണ്.
Content Highlights: Opposition Unites Over Suspended MPs, Boycotts Rajya Sabha Till ‘3 Demands’ are Met