കൊവിഡ് വാക്സിൻ 50 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞാൽ ഇന്ത്യയിൽ വിൽക്കാം; ഐസിഎംആർ

Covid Vaccine Must Have At Least 50% Efficacy For Wide Use: Drug Authority

കൊവിഡ് വാക്സിൻ 50 ശതമാനം വിജയകരമെന്ന് തെളിഞ്ഞാൽ ഇന്ത്യയിൽ വിൽപനയ്ക്കായി അനുമതി നൽകുമെന്ന് ഐസിഎംആർ അറിയിച്ചു. നൂറ് ശതമാനം ഫലപ്രാപ്തിയുള്ള പ്രതിരോധ മരുന്നിന് സാധ്യത ഇല്ലെന്നും ഐസിഎംആർ പറഞ്ഞു. 50 മുതൽ 100 ശതമാനം വരെ ഫലപ്രാപ്തി ഉണ്ടെന്ന് തെളിഞ്ഞാൽ ഇന്ത്യയിൽ മരുന്ന് അനുവദിക്കുമെന്ന് ഐസിഎംആർ ഡയറക്ടർ ഡോ. ബലറാം ഭാർഗവ അറിയിച്ചു. 

ക്ലിനിക്കൽ ട്രയലിൻ്റെ മൂന്നാം ഘട്ടത്തിൽ വാക്സിൻ സ്വീകരിച്ച വ്യക്തിയിൽ 50 ശതമാനമെങ്കിലും ഫലപ്രാപ്തി കാണിച്ചാൽ മാത്രമെ വാക്സിൻ അംഗീകരിക്കാൻ കഴിയുകയൊള്ളുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മൂന്ന് വാക്സിനുകളുടെ പരീക്ഷണം ഇന്ത്യയിൽ നടക്കുന്നുണ്ട്. ഇന്ത്യയിൽ ഓക്‌സ്‌ഫോഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കുന്നതിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ കഴിഞ്ഞ ആഴ്ചയാണ് അനുമതി നൽകിയത്. 

content highlights: Covid Vaccine Must Have At Least 50% Efficacy For Wide Use: Drug Authority