കാർഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

Kerala government moves to supreme court on farm bill

കേന്ദ്ര സർക്കാർ പാർലമെൻ്റിൽ പാസാക്കിയ കർഷിക ബില്ലുകൾ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന ഈ നിയമങ്ങൾ ഗുരുതരമായ ഭരണഘടന പ്രശ്നങ്ങൾ ഉയർത്തുന്നുവെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. 

ഞായറാഴ്ചയാണ് കാർഷിക ബില്ല് രാജ്യസഭയിൽ പാസാക്കിയത്. പഞ്ചാബിലും ഹരിയാനയിലും ശക്തമായ കർഷക പ്രക്ഷോഭമാണ് ബില്ലിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്. രാജ്യസഭയിൽ വോട്ടെടുപ്പില്ലാതെ ബിൽ പാസാക്കിയതിനെതിരെ പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള എംപിമാരായ എളമരം കരീം, കെ.കെ രാഗേഷ് എന്നിരടക്കമുള്ള 8 എംപിമാരെ സസ്പെൻഡ് ചെയ്തിരുന്നു.  സസ്പെൻഷനിലായ എം.പിമാർ പാർലമെൻ്റിന് മുന്നിൽ തുടങ്ങിയ സമരം ഇപ്പോഴും തുടരുകയാണ്.

content highlights: Kerala government moves to the supreme court on the farm bill