ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് വ്യക്തികളില്‍ ഒരാള്‍ നരേന്ദ്രമോദി: ടൈം മാഗസിന്‍ സര്‍വേ

ന്യൂഡല്‍ഹി: ടൈം മാഗസിന്‍ സര്‍വേയില്‍ ലോകത്തെ ഏറ്റവും സ്വാദീനമുള്ള നേതാക്കളില്‍ ഇടം പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014 ല്‍ അധികാരത്തില്‍ വന്ന ശേഷം നാലാം തവണയാണ് മോദി ടൈം മാഗസിന്‍ പട്ടികയില്‍ ഇടം പിടിക്കുന്നത്.

ഇന്ത്യ ടുഡേ-കാര്‍വി ഇന്‍സൈറ്റ് മൂഡ് ഓഫ് നേഷന്‍ സര്‍വേയില്‍ പ്രധാനമന്ത്രി മോദിയെ രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവായി തിരഞ്ഞെടുത്തിരുന്നു.

പട്ടികയിലുള്ള നൂറ് പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക നേതാവെന്ന പ്രത്യേകതയും നരേന്ദ്ര മോദിക്കുണ്ട്. 2014 ല്‍ അധികാരത്തില്‍ വന്നശേഷം 2014, 2015, 2017 വര്‍ഷങ്ങളിലാണ് മോദി ടൈംസ് മാഗസിന്റെ പട്ടികയില്‍ ഇടം നേടുന്നത്.

Content Highlight: Narendra Modi in Time Magazine’s 100 most influential list