ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഏഷ്യക്കാരിയായ വനിയ ആരതി സാഹയെ ആദരിച്ച് ഗൂഗിൽ ഡൂഡിൽ. കായിക ലോകത്തെ അസാമാന്യ പ്രതിഭകളിലൊരാളായ ആരതി സാഹയുടെ 80ാം പിറന്നാളാണ് ഇന്ന്. 1959 സെപ്റ്റംബർ 29നാണ് ആരതി 42 മെെൽ ദൂരം 16 മണിക്കൂറും 20 മിനിറ്റുകൊണ്ട് നീന്തി ഇംഗ്ലീഷ് ചാനൽ മറികടന്നത്. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ഇന്ത്യയിലേയും ഏഷ്യയിലേയും ആദ്യ വനിതയെന്ന ബഹുമതിയും അതോടെ ആതിര സ്വന്തമാക്കി.
1951ലെ പശ്ചിമ ബംഗാൾ സംസ്ഥാന മീറ്റിൽ ഡോളി നസീറിൻ്റെ അഖിലേന്ത്യാ റെക്കോർഡ് തകർത്തതാണ് ആരതിയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ല്. 1952ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിലും ആരതി പങ്കെടുത്തിട്ടുണ്ട്. ആരതിയോടുള്ള ബഹുമാന സൂചകമായി 1999 ൽ കേന്ദ്ര ഗവൺമെൻ്റ് തപാൽ സ്റ്റാംപും പുറത്തിറക്കിയിരുന്നു. രാജ്യം പത്മശ്രി നൽകി ആദരിച്ചിട്ടുമുണ്ട്.
content highlights: Happy birthday, Arati Saha: Google honors the first Asian woman to cross the English Channel with the doodle